Trending

VarthaLink

എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

എകരൂൽ: എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നും വന്ന ബിജുവിന്റെ സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മുമ്പ് പ്രവാസിയായിരുന്ന ബിജു താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ്: പരേതനായ ബാലന്‍. മാതാവ്: പരേതയായ ലീല. ഭാര്യ: ഷിജി. മക്കള്‍: ദൃശ്യ, ദിയ. സഹോദരി: ബീന(പട്ടര്‍പാലം)

Post a Comment

Previous Post Next Post