കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി മോഷണക്കേസ് പ്രതി പിടിയിൽ. കോഴിക്കോട് കണ്ണൂർ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ നിരവധി കളവുകേസിൽ പ്രതിയായ കോഴിക്കോട് വട്ടക്കിണർ സ്വദേശി ദീപു ദാസൻ (33) യാണ് കസബ പോലീസ് പിടികൂടിയത്.
കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ദിവസം കളവുപോയ ബൈക്കുമായി സഞ്ചരിക്കുമ്പോൾ മാവൂർ റോഡിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഒരു സ്ഥലത്ത് നിന്നും കളവു നടത്തി മുങ്ങിയ ശേഷം ദൂരെയുള്ള മറ്റൊരു സ്ഥലത്ത് കളവു നടത്തുന്നതാണ് ഇയാളുടെ രീതി. അറസ്റ്റു ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും