കോഴിക്കോട്: പറയഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇക്കണോമിക്സ് (ജൂനിയർ) ഒഴിവുണ്ട്. താത്കാലിക ഗസ്റ്റ് അധ്യാപക നിയമനത്തിന് 30-ന് രാവിലെ 10.30-ന് അഭിമുഖം നടത്തും.
താമരശ്ശേരി: ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഉറുദു തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്.
താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബോട്ടണി (സീനിയർ) താത്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്തുന്നു.
പേരാമ്പ്ര: മുളിയങ്ങൽ ചെറുവാളൂർ ജി.എൽ.പി. സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് ഉച്ചയ്ക്ക് 2.30-ന്.
പാലേരി വടക്കുമ്പാട് ജി.എൽ.പി. സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് വൈകീട്ട് മൂന്നിന്.