Trending

VarthaLink

പേരാമ്പ്രയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പചുമത്തി അതിസുരക്ഷയുള്ള ജയിൽ അടച്ചു


പേരാമ്പ്ര: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസ് അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്തി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് സ്വദേശി കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്മാനെ (49) യാണ് കാപ്പചുമത്തി അതി സുരക്ഷയുള്ള വിയ്യൂർ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ട് പ്രകാരം ജില്ലാകളക്ടർ വി.ആർ. വിനോദ് ആണ് ഉത്തരവിറക്കിയത്. നിലവിൽ ഇയാൾ പേരാമ്പ്ര കൊലക്കേസിൽ ജയിലിൽ കഴിഞ്ഞു വരുകയാണ്.

പരപ്പനങ്ങാടിയിൽ 2000-ൽ നടന്ന കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായതിനു ശേഷമാണ് ഇയാൾ പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. കോഴിക്കോട് മുക്കത്ത് സ്ത്രീയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌ത കേസിലും വയനാട് തലപ്പുഴയിൽ ബലാത്സംഗശ്രമം നടത്തുകയും കവർച്ച നടത്തുകയും ചെയ്‌ത കേസിലും പ്രതിയാണ്. കൊണ്ടോട്ടിയിൽ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽക്കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസുമുണ്ട്. തനിച്ച് യാത്രചെയ്യുന്ന സ്ത്രീകൾക്ക് വാഹനത്തിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്തെത്തിയാൽ പീഡിപ്പിച്ച് ആഭരണങ്ങൾ കവരുന്നതും ഇയാളുടെ രീതിയാണ്.

Post a Comment

Previous Post Next Post