നരിക്കുനി: നരിക്കുനി കാരുകുളങ്ങരയിൽ പാടം കാർഷികക്കൂട്ടായ്മ കൃഷിചെയ്ത ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പക്കണ്ടി മുഖ്യാതിഥിയായി. പാടം പ്രസിഡന്റ് പി.കെ. ഹരിദാസ് അധ്യക്ഷനായി. സെക്രട്ടറി കെ. മനോജ്കുമാർ, ബാബുരാജ് പുല്ലാഞ്ഞൂളി എന്നിവർ സംസാരിച്ചു. കാരുകുളങ്ങരയിലെ ഷംനാസിന്റെ 50 സെന്റ് സ്ഥലത്താണ് പൂക്കൃഷി നടത്തിയത്.
ചെണ്ടുമല്ലിത്തൈകൾ ലഭ്യമാക്കിയത് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തായിരുന്നു. നരിക്കുനി കൃഷി ഓഫീസർ സി.കെ. അനുശ്രീ, കൃഷി അസിസ്റ്റന്റ് ഷാജു, പഞ്ചായത്ത് മെമ്പർമാരായ മൊയ്തി നെരോത്ത്, കെ.കെ. ലതിക, കെ.കെ. ചന്ദ്രൻ, പാടം കൂട്ടായ്മ പ്രവർത്തകരായ എ.പി. അക്ഷയകുമാർ, പി. രവീന്ദ്രൻ, ഒ.കെ. ജയാനന്ദൻ, കെ.സി. കോയ തുടങ്ങിയവർ പങ്കെടുത്തു.
Tags:
LOCAL NEWS