Trending

VarthaLink

പോക്സോ കേസിൽ കട്ടിപ്പാറ സ്വദേശിയായ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ

താമരശ്ശേരി: പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കട്ടിപ്പാറ സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44)വിനെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.  ചമലിൽ ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ ഇയാൾ അഞ്ചോളം വിദ്യാർത്ഥികളെ പീഡിപ്പിച്ചതായാണ് പരാതി. 

സ്കൂളിൽ നടന്ന കൗൺസിൽ ഒരു വിദ്യാർത്ഥി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ ഇയാളുടെ ഇരയായതായി പുറത്ത് വരുന്നത്. പിന്നീട് രക്ഷിതാക്കാളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post