പുതുപ്പാടി: ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലോറം നെരൂക്കുംചാലിൽ പുത്തലത്ത് അബ്ദുൾ സലാം (46) അന്തരിച്ചു. പുല്ലാഞ്ഞിമേട് വെച്ച് ഒരാഴ്ച മുമ്പ് നടന്ന അപകടത്തെ തുടർന്ന് പരുക്കേറ്റ് അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: റുക്കിയ. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അബ്ദുസമദ്, അബ്ദുറഹൂഫ്, ഫിദ ഫാത്തിമ, ഹുദാ ഫാത്തിമ.
മയ്യിത്ത് നിസ്കാരം ഇന്ന് (23-09-2024- തിങ്കളാഴ്ച) ഉച്ചയ്ക്ക് 2.15ന് മലോറം ജുമാ മസ്ജിദിൽ.