കൂടരഞ്ഞി: കൂടരഞ്ഞി കൂട്ടക്കര പാലത്തിത്തിന് സമീപത്തു നിന്നും പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൂടരഞ്ഞി കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി (42) യുടെ മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ ടിമീൻ്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിൽ കോലാത്തും കടവിന് സമീപം ചെറുപുഴയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഏറെ വൈകിയും മുക്കം ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് മുക്കം അഗ്നി രക്ഷാസേനയും സ്കൂബാ ടീമും മുക്കം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കോലോത്തും കടവ് ചെക്ക് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ എൻ പി അനീഷ്, സനീഷ് പി ചെറിയാൻ, കെ എസ് ശരത്, ടി പി ഫാസില്‍ അലി, ജോളി ഫിലിപ്പ് എന്നിവരാണ് തെരച്ചിലിൽ പങ്കെടുത്തത്.
അച്ഛൻ: പരേതനായ ബെൻഡിറ്റ്. അമ്മ: മേരി. സഹോദരങ്ങൾ: സീന, റാണി.