കൂട്ടാലിട: കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്. മൂലാട് മാതേടത്ത് സുധാകരനാണ് ഗുരുതരമായി പരിക്കേറ്റത്. ജോലിസ്ഥലത്തേക്ക് രാവിലെ ബൈക്കില്‍ പോകുമ്പോള്‍ മൂലാട് മങ്ങര മീത്തലില്‍ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേല്‍പ്പിച്ചു. കാലിന്റെ രണ്ട് വിരലുകള്‍ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം അതി രൂക്ഷമാണ്. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി മാറിയിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധ ഇതിലുണ്ടാകണമെന്ന് കര്‍ഷക സംഘം മൂലാട് സ്‌കൂള്‍ യൂണിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.