മടവൂർ: മടവൂർ ഗ്രാമപ്പഞ്ചായത്തിലെ കാമ്പ്രത്ത്‌കുന്ന് വനിതാസംഘം നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആറാം വാർഡ് മെമ്പർ പി.കെ.ഇ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഹോൾട്ടികൾച്ചർ മിഷന്റെയും മടവൂർ കൃഷിഭവന്റെയും സഹായത്തോടുകൂടി കാമ്പത്ത്‌കുന്ന് പ്രദേശത്തെ വനിതാ കൂട്ടായ്മ വി.എം. സുനിത, പി.കെ. മിനി, ബിനിഷ, ഷിജി, നിർമല എന്നിവരുടെ നേതൃത്വത്തിലാണ് പുഷ്പക്കൃഷി നടത്തിയത്. കൃഷി വികസന ഓഫീസർ ഫാത്തിമ നിഷിൻ പദ്ധതിയുടെ മേൽനോട്ടം നിർവഹിച്ചു.
Tags:
LOCAL NEWS