നരിക്കുനി: പടനിലം-നന്മണ്ട റോഡിലെ പറമ്പത്ത് പുറായിൽ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾക്കും സമീപ വാസികൾക്കും ഭീഷണിയാവുന്നു. വിദ്യാർത്ഥികളുൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുകളിലേക്കുള്ള റോഡിൽ നിന്ന് മഴവെള്ളമൊഴുകിയെത്തുന്നു.
ചെരിഞ്ഞ പ്രദേശമായതുമൂലം വീടുകളുടെ മുറ്റത്തേക്കും ഒഴുകിയെത്തുന്നു. മഴവെള്ളം ഒഴുകിപ്പോകുന്നതിനായി ആവശ്യമായ കലുങ്കുകളും അഴുക്കുചാലുമില്ലാത്തതാണ് കാരണം. ആവശ്യമായ ഓവുചാലുകളും കലുങ്കുകളും നിർമിച്ച് വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.