Trending

VarthaLink

പാചക വാതക സിലിണ്ടറിന് വില കൂട്ടി


ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു. പതിവ് പ്രതിമാസ വില പുനര്‍നിര്‍ണയത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിലെത്തി. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. 

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചെങ്കിലും ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് നിലവിലെ വിലയില്‍ മാറ്റമില്ല. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടര്‍ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിര്‍ണയത്തില്‍ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ 39 രൂപ വര്‍ധിപ്പിച്ചത്.

Post a Comment

Previous Post Next Post