Trending

VarthaLink

കൊടുവള്ളിയിൽ വൻ ലഹരി വേട്ട; 53 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ


കൊടുവള്ളി: കൊടുവള്ളിയിൽ വന്‍ കഞ്ചാവ് വേട്ട. വാവാട് വാഹനപരിശോധനക്കിടെ 53.5 കിലോ കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്‌റഫിനെ പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടിച്ചത്.

ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബൊലോറോ ജീപ്പില്‍ പ്രത്യേക അറകള്‍ നിർമ്മിച്ച് അതിലാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ലഹരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.

Post a Comment

Previous Post Next Post