Trending

VarthaLink

പത്താം ക്ലാസ്സ് പാസായവർക്ക് തൊഴിലവസരം; ജിഡി കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ


കേന്ദ്ര സർക്കാരിൻ്റെ കീഴിൽ മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. GD കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ കോൺസ്റ്റബിൾ പോസ്റ്റുകളിൽ മൊത്തം 39481 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിലെ കോൺസ്റ്റബിൾ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചത്. 

യോഗ്യത
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ് മുതൽ 23 വയസ് വരെ.

100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾ, എസ് സി/എസ് ടി വിഭാഗക്കാർ, മുൻ സർവീസ് ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല. ഒക്ടോബര് 14 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), മെഡിക്കൽ എക്സാമിനേഷൻ (DME/ RME), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://ssc.gov.in സന്ദർശിക്കുക

Post a Comment

Previous Post Next Post