Trending

VarthaLink

മഞ്ഞ, പിങ്ക് റേഷൻകാർഡ് മസ്റ്ററിംഗ്; ഈ മാസം 18 മുതൽ ഒക്ടോബർ 8 വരെ

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകൾക്കാണ് ഈ മാസം 18 മുതല്‍ അടുത്തമാസം 8 വരെ മസ്റ്ററിങ് ചെയ്യാനുള്ള സമയപരിധി നൽകിയത്. ജനങ്ങളെ വലയ്ക്കാതെ റേഷന്‍ വിതരണത്തെ ബാധിക്കാത്ത രീതിയില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.

മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24വരെ തിരുവനന്തപുരം ജില്ലയിലായായിരിക്കും ആദ്യം മസ്റ്ററിങ് നടക്കുക. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും, ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലുമായിട്ടാണ് മസ്റ്ററിങ് നടക്കുക.

Post a Comment

Previous Post Next Post