Trending

VarthaLink

ഓണം പ്രമാണിച്ച് വെള്ള, നീല കാർഡുകൾക്ക് 10 കിലോ അരി; വിതരണം നാളെ മുതൽ


കോഴിക്കോട്: ഓണം പ്രമാണിച്ച് വെള്ള, നീല കാര്‍ഡുകൾക്ക് കൂടുതല്‍ അരി നൽകും. സെപ്റ്റംബറില്‍ വെള്ളക്കാര്‍ഡിന് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്‍വിഹിതമായി കിട്ടുന്ന രണ്ടുകിലോയ്ക്കു പുറമേ, കാര്‍ഡൊന്നിന് 10 കിലോ അധികവിഹിതം നല്‍കും. സാധാരണ വിഹിതം നാലുരൂപ നിരക്കിലും അധിക വിഹിതം 10.90 രൂപ നിരക്കിലുമാണ് നല്‍കുക. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ട് കിലോ അരിയും നല്‍കും. മറ്റുവിഭാഗങ്ങളുടെ വിഹിതത്തില്‍ മാറ്റമില്ല.

നീലക്കാര്‍ഡുകാരുടെ സാധാരണ വിഹിതത്തിനൊഴികെ ഇക്കുറി കോംബിനേഷന്‍ ബില്ലിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള ഇനം അരി കിട്ടും. ഓഗസ്റ്റിലെ റേഷന്‍ വിതരണം ശനിയാഴ്ച അവസാനിച്ചു. വാതില്‍പ്പടി വിതരണക്കരാറുകാരുടെ നിസ്സഹകരണം മൂലം ചില താലൂക്കുകളില്‍ അരി വൈകിയാണെത്തിയത്. അതിനാല്‍, വിതരണ തീയതി നീട്ടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പരിഗണിച്ചില്ല. സെപ്റ്റംബറിലെ വിതരണം ചൊവ്വാഴ്ച തുടങ്ങും.

Post a Comment

Previous Post Next Post