Trending

VarthaLink

മലപ്പുറത്ത് സ്ഥിരീകരിച്ചത് വ്യാപന ശേഷിയുള്ള എംപോക്സ് 1 ബി വകഭേദം; ഇന്ത്യയിൽ ഇതാദ്യം


മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്സ് വൺ ബി വകഭേദം. ഇന്ത്യയിൽ ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദമാണിത്. അതിവേഗം വ്യാപിക്കുന്ന എംപോക്സ് വകഭേദമാണിത്.

രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതലുള്ളത് എംപോക്സ് 2 എന്ന വകഭേദമാണ്. ഇന്ത്യയിൽ മുൻപ് റിപ്പോർട്ട് ചെയ്തതും എംപോക്സ് 2 ആണ്. ഇതിന്റെ മറ്റൊരു വകഭേതമാണ് എംപോക്സ് വൺ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ദുബായിൽ നിന്ന് സെപ്റ്റംബർ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് എംപോക്സ് സ്ഥിരീകരിച്ചത്.

അതേസമയം എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിമാനത്താവളങ്ങളിൽ ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.


Post a Comment

Previous Post Next Post