Trending

VarthaLink

സംസ്ഥാനത്ത് വീണ്ടും എച്ച് 1 എൻ1 പനി ബാധിച്ച് മരണം


തൃശൂർ: സംസ്ഥാനത്ത് വീണ്ടും എച്ച് 1 എൻ 1 പനി മരണം. തൃശൂരില്‍ എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന അൻപത്തിനാലുകാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കുബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്.

പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് 1 എന്‍1 സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post