കൊടുവള്ളി: വയനാട് ദുരന്തത്തിൽ കാണാതായ പന്നൂർ സ്വദേശിനിയായ ജൂഹി മോളുടെ മൃതദേഹം കണ്ടെത്തി. ചുരൽമലയിലെ ഉരുൾപൊട്ടലിലാണ് അവളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ കാണാതായത്. കിഴക്കോത്ത് പന്നൂർ പാറയുള്ളകണ്ടി അബ്ദുൽ റഊഫിൻ്റെയും നൗഷിബയുടെയും ഇളയമകളാണ് ജൂഹി (3). നൗഷിബയുടെ പിതാവ് എം.എസ്. യൂസുഫും ഭാര്യ ഫാത്തിമയും പന്നൂരിലെ വീട്ടിലെത്തിയിരുന്നു. ഇവിടെനിന്ന് ജൂഹി ഇവർക്കൊപ്പം അഞ്ചുദിവസം മുമ്പാണ് ചൂരൽമലയിലുള്ള മാതൃസഹോദരി റുക്സാനയുടെ വീട്ടിലേക്ക് പോയത്.
കളിചിരിയുമൊക്കെയായി കിടന്നുറങ്ങിയതായിരുന്ന ജൂഹിയെ വീട്ടുകാർക്കൊപ്പം ദുരന്തം കവർന്നെടുത്തു. യൂസഫ് (57), ഭാര്യ ഫാത്തിമ (55), മകൾ റുക്‌സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കളായ അമൽ നിഷാൻ, ഹിജാസ് റോഷൻ എന്നിവരുടെ കൂടെ ജൂഹിയെയും ചൂരൽമല ഉരുൾപൊട്ടലിൽ കാണാതാവുകയായിരുന്നു. ഇവർ താമസിച്ച വീട് നിന്ന സ്ഥലം തിരിച്ചറിയാനാവാത്തവിധമാണ് ഒലിച്ചുപോയത്.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 11 30ന് പന്നൂർ ജുമാമസ്ജിദിൽ നടക്കും