Trending

VarthaLink

കോഴിക്കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു


കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.

പകര്‍ച്ചപ്പനി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. കടുത്ത പനിയാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. ചികില്‍സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാല്‍ വീണ്ടും പനി ബാധിച്ച് തിരിച്ചെത്തുന്ന കേസുകള്‍ കൂടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചിലര്‍ക്ക് കടുത്ത ശരീരവേദനയും തലവേദനയും അനുഭവപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇത് എച്ച്1എൻ1 ആണോ എന്ന് പരിശോധന നടത്തേണ്ടതുണ്ട്. വൈറല്‍ ഫീവറിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയും കണ്ടുവരുന്നു.

Post a Comment

Previous Post Next Post