കൊടുവള്ളി: ട്രാഫിക് ബ്ലോക്കിനാൽ വീർപ്പുമുട്ടുന്ന കൊടുവള്ളി ടൗണിൽ ചെറുതും വലുതുമായ മിക്ക റോഡുകളും തകർന്നു കിടക്കുകയാണ്. മാവൂർ- എൻഐടി- കൊടുവള്ളി റോഡ്, സിറാജ് ബൈപ്പാസ് റോഡ്, കൊടുവള്ളി ടൗൺ ചോലക്കര മസ്ജിദ് റോഡ് തുടങ്ങി ടൗണിലെ മിക്ക റോഡുകളും തകർന്നു കിടക്കുകയാണ്. മുൻസിപ്പാലിറ്റിയും, എംഎൽഎയും അടക്കമുള്ളവർ അടിയന്തര ഇടപെടൽ നടത്താത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരം നടത്തുമെന്ന് നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി ടൗൺ കമ്മിറ്റി അറിയിച്ചു.
നാഷണൽ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് പട്ടിണിക്കര യോഗം ഉദ്ഘാടനം ചെയ്തു. ഇ.സി അലി ഹംദാൻ അധ്യക്ഷത വഹിച്ചു. റഷീദ് നെച്ചുമണ്ണിൽ, റിയാസ് കോത്തൂർ, സമ്മിൽ, ഹഫീസ്, റഹീം എന്നിവർ സംസാരിച്ചു