നന്മണ്ട: കോഴിക്കോട്- ബാലുശ്ശേരി റോഡിൽ നന്മണ്ട-12 ഹയർസെക്കന്ററി സ്കൂളിന് സമീപം കാറും പിക്കപ്പ് വാനും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന വാഹനവും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം. നട്ടെല്ലിന് പരിക്കേറ്റ പേരാമ്പ്ര സ്വദേശിയായ ലിസ്ന (45)യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ദിശമാറി വന്ന് കാറിൽ ഇടിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന്റെ പിറകിൽ ഗ്യാസ് സിലിണ്ടർ വാഹനവും ഇടിച്ചു. രണ്ടു വാഹനങ്ങളുടെയും ഇടിയിൽ കാർ പൂർണമായി തകർന്നു. മറ്റ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.