Trending

VarthaLink

കൈതപ്പൊയിലിൽ അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണവും, പണവും കവർന്നു


താമരശ്ശേരി: കൈതപ്പൊയിൽ നോളേജ് സിറ്റിക്ക് സമീപം അടച്ചിട്ട വീട്ടിൽ മോഷണം. കൈതപ്പൊയിൽ വേഞ്ചേരി ടി.കെ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ച മുമ്പ് വീട്ടുകാർ തീർത്ഥാടന ആവശ്യാർത്ഥം വിദേശത്ത് പോയതായിരുന്നു. അവിടെ വെച്ച് വീട്ടുടമ ഫോണിൽ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇരുപതാം തിയ്യതി അർദ്ധരാത്രി മോഷണം നടന്നതായി അറിഞ്ഞത്. 

വീടിൻ്റെ മുൻഭാഗത്തെ വാതിലും, ജനൽചില്ലും പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് വീടിൻ്റെ താഴെ നിലയിലെ മുറികളിലെ അലമാറകളിലും, കട്ടിലിലും സൂക്ഷിച്ച ഒരു ലക്ഷം രൂപയും, 7000 സൗദി റിയാലും, 2500 ഈജിപ്ഷ്യൻ പൗണ്ടും, 200US ഡോളറും, 3 പവൻ സ്വർണവും ഒരു ഐഫോൺ തുടങ്ങിയവയാണ് കവർന്നത്. പണവും വസ്തുക്കളുമായി 45 ലക്ഷത്തോളം രൂപയോളം നഷ്ടപ്പെട്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. 

വീട്ടിലെ ചില ക്യാമറകൾ അടർത്തി മാറ്റുകയും, മറ്റു ചിലത് ദിശമാറ്റുകയും ചെയ്തിട്ടുണ്ട്. വീടിൻ്റെ ഒരു ബെഡ് റൂമിൻ്റെ വാതിലിൻ്റെ ലോക്ക് പൊട്ടിച്ചനിലയിലാണ്. ബെഡ് റൂമുകളിലെ അലമാരയുടെ വലിപ്പുകളും കട്ടിലിൻ്റെ സൈഡിലെ വലിപ്പുകളും തുറന്നിടുകയും അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്. മോഷണം നടത്തിയ ഒരാളുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്കോഡും, ഫിംഗർപ്രിൻ്റ് ബ്യൂറോയും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post