ഉള്ളിയേരി: മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. ഉള്ളിയേരി കുറ്റിയേരിപ്പറ്റ രാജീവൻ (53) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ അച്ച്യുതൻ നായർ. അമ്മ: മാധവി അമ്മ. സഹോദരങ്ങൾ: സുലോചന (കുന്നത്തറ), വത്സല (പനായി).
സംസ്കാരം നാളെ (തിങ്കൾ) പകൽ 12 മണിക്ക് ശേഷം.