Trending

VarthaLink

തലശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു


തലശ്ശേരി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് അതിദാരുണമായി മരിച്ചു. ബൈക്കിന് പിറകിൽ സഞ്ചരിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിറക്കര കീഴന്തിമുക്ക് റോഡിൽ നടന്ന വാഹനാപകടത്തിൽ ന്യൂ മാഹി പുന്നോൽ പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെയും ടി.കെ ഷെമീറയുടെയും മകൻ ബഷാഹിർ (25) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാവിൻ്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
 

Post a Comment

Previous Post Next Post