താമരശ്ശേരി: താമരശ്ശേരിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മിനി ബൈപാസ് റോഡിൽ ഇന്ന് അർദ്ധരാത്രിയിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പൂനൂർ തച്ചംപൊയിൽ സ്വദേശികളായ തർഹിബ്, ഷജീർ എന്നിവർ പിടിയിലായത്. കെഎൽ 17 എസ് 9764 കാറിൽ വെച്ച് രണ്ടു ഗ്രാം എംഡിഎംഎ സഹിതമാണ് യുവാക്കളെ താമരശ്ശേരി സിഐ സായൂജ് കുമാർ, എസ് ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് അടിവാരത്ത് വെച്ച് 20.25 ഗ്രാം എംഡിഎംഎ സഹിതം അടിവാരം നല്ലോലപാട്ടിൽ കെ. കെ സലാഹുദ്ദീ(28)നെ പോലീസ് പിടികൂടിയിരുന്നു. താമരശ്ശേരി പോലീസ് സബ്ഡിവിഷന് കീഴിൽ വർദ്ധിച്ചു വരുന്ന ലഹരി, മയക്കുമരുന്ന് വിൽപ്പനക്കും, ഉപയോഗത്തിനുമെതിരെ താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിൻ്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി വരുന്നതിനിടെയാണ് യുവാക്കളുടെ അറസ്റ്റ്.