കൊയിലാണ്ടി: ബസിൽ കുഴഞ്ഞുവീണ വയോധികയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. ഇന്ന് രാവിലെ 11 മണിയോടെ കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. തിക്കോടി സ്വദേശിയായ ആയിഷ(60) യാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബസിൽ കുഴഞ്ഞുവീണത്.
ഉടനെ തന്നെ ബസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചുവിട്ട് വയോധികയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. നിലവില്‍ വയോധികയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന അനാമിക ബസിലെ ജീവനക്കാരാണ് രക്ഷകരായത്.