Trending

VarthaLink

പേരാമ്പ്രയിൽ കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്


പേരാമ്പ്ര: മുളിയങ്ങലില്‍ കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. 15 കാരനെ കുറുക്കന്‍ കടിക്കുന്നത് കണ്ട് രക്ഷിക്കാന്‍ പോയവര്‍ക്കുമാണ് കടിയേറ്റത്. മുളിയങ്ങലിലെ ചെമ്പ്ര തറമ്മല്‍ ഭാഗത്ത് ഇന്ന് രാവിലെ 7.30 ഓടുകൂടിയാണ് വിദ്യാര്‍ത്ഥിക്ക് നേരെ കുറുക്കന്റെ ആക്രമണം ഉണ്ടായത്.

മുളിയങ്ങല്‍ ചെമ്പ്ര മീത്തല്‍ ആദില്‍ (15 ) നെ കുറുക്കന്‍ ആക്രമിച്ചത്. ആദിലിന്റെ നിലവിളികേട്ട് രക്ഷിക്കാനായി ഓടിയെത്തിയ ആദിലിന്റെ മാതാവ് റെജീന(40), കല്ലറ മീത്തല്‍ ബഷീര്‍ (48), ചെമ്പ്ര തറമ്മല്‍ രാജേഷ്(39) എന്നിവരെയാണ് കുറുക്കന്‍ ആക്രമിച്ചത്.

കുറുക്കനെ നാട്ടുകാര്‍ പിന്നീട് തല്ലിക്കൊന്നു. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.

Post a Comment

Previous Post Next Post