താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചിപ്പിലിത്തോട് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ചുരം കയറുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോൾ മതിലിന് മുകളിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ചിപ്പിലിത്തോട് ജംഗ്ഷനിലെ ജുമുഅത്ത് പള്ളിയുടെ മുറ്റത്തേക്കാണ് കാർ തൂങ്ങി നിൽക്കുന്നത്. ഉടൻ തന്നെ വാഹനത്തിൽ നിന്നും യാത്രക്കാരെ ഇറക്കിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.