Trending

VarthaLink

മേപ്പയ്യൂരിൽ ബസ് നിയന്ത്രണമിട്ട് മറിഞ്ഞ് അപകടം; ഒൻപത് പേർക്ക് പരിക്ക്


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് ബസ്സ് കണ്ടക്ടറടക്കം ഒന്‍പത് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ അഷിക (13), സൂരജ് (14), യാസര്‍ (33), ലക്ഷ്മി നിവേദ്യ (13), അക്ഷയ് (13), നയന (15), നൗഷിക (14), ഷൈത (43), പ്രകാശന്‍ (54) എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. രാവിലെ ആയതിനാല്‍ ട്യൂഷന് പോകുന്ന വിദ്യാര്‍ത്ഥികളാണ് ബസ്സില്‍ അധികവും ഉണ്ടായിരുന്നത്.

ബസ് മേപ്പയ്യൂരിലേക്ക് പോവുമ്പോള്‍ കല്ലങ്കി കയറ്റം കയറി ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് പെട്ടന്ന് താഴ്ചയിലേക്ക് ചരിയുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ വാർത്താലിങ്കിനോട് പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post