നരിക്കുനി: ജൽജീവൻ മിഷൻ പദ്ധതിയിൽ വിതരണ പൈപ്പ് പൊട്ടിയൊഴുകിയതിനെ തുടർന്ന് നെല്ല്യേരിത്താഴം- പുന്നശ്ശേരി റോഡിൽ എരഞ്ഞിയിൽ സ്കൂളിനുസമീപം കുഴി രൂപപ്പെട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉപരിതലം മിനുക്കി പുതുക്കിപ്പണിത റോഡിലാണ് ടാറിങ് ഇളകി കുഴി രൂപപ്പെട്ടിരിക്കുന്നത്
പൈപ്പ് അറ്റകുറ്റപ്പണി നടത്തി വെള്ളത്തിന്റെ പുറത്തേക്കുള്ള കുത്തൊഴുക്കു നിയന്ത്രിച്ചു നിർത്തിയെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കിയില്ല. റോഡിലെ കുഴിയടയ്ക്കാൻ ഉടൻ നടപടിയുണ്ടായില്ലെങ്കിൽ മഴക്കാലത്ത് കുഴി വലുതായി കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
വിതണപൈപ്പുകൾ ഗുണനിലവാരമില്ലാത്തതിനാലാണ് ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതെന്ന ആക്ഷേപവുമുണ്ട്. പുന്നശ്ശേരിയിൽ പടനിലം-നന്മണ്ട റോഡുമായി (കാപ്പാട്-തുഷാരഗിരി) ബന്ധിപ്പിക്കുന്നതുമൂലം റൂട്ടിൽ പൂനൂർ റോഡിൽനിന്നും തിരിച്ചുമുള്ള വാഹങ്ങളുടെ ബാഹുല്യം വർധിച്ചിരിക്കയാണ്. അനുദിനം ടാറിങ് ഇളകി കുഴി വലുതാവുന്നത് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.