Trending

VarthaLink

അരിക്കുളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം


കൊയിലാണ്ടി: അരിക്കുളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അരിക്കുളം ഊരള്ളൂർ മനത്താനത്ത് അർജുൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് അപകടം. അരിക്കുളം ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോൾ ഒറവിങ്കൽതാഴെ വളവിൽ ഓടയിലേക്ക് വീഴുകയായിരുന്നു.

അർജുനെ അബോധാവസ്ഥയിൽ കണ്ടെത്തിയ യാത്രക്കാർ കൊയിലാണ്ടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ കുറച്ചുദിവസം മുമ്പാണ് നാട്ടിലെത്തിയത്. അച്ഛൻ: ഗണേശൻ. അമ്മ: സുശീല. സഹോദരൻ: പ്രണവ്.

Post a Comment

Previous Post Next Post