Trending

VarthaLink

കൊയിലാണ്ടി മൈജി ഷോറൂമിലെ മോഷണം; പ്രതി പിടിയിൽ


കൊയിലാണ്ടി: കൊയിലാണ്ടി മൈജി ഷോറൂം മോഷണ കേസിലെ പ്രതി പിടിയിൽ. വെങ്ങളം കാട്ടില്‍പീടിക സ്വദേശിയായ മനാസ് (28) ആണ് പിടിയിലായത്. കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌ കെ.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മെയ് 29-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിലെ മൈജി (MY-G) ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന് ഇയാള്‍ എട്ടോളം ലാപ്‌ടോപ്പ് മോഷ്ടിച്ചിരുന്നു. വിവിധ സ്ഥാപനങ്ങളുടെ സി.സി.ടിവി പരിശോധിച്ച് ബാഗ്ലൂര്‍, എറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പോലീസിന്റെ വലയിലാവുകയായിരുന്നു.

എ.എസ്.ഐ ദിലീപ്, സുരേഷ്, എസ്.സി.പി ഓ മാരായ വിജു വാണിയം കുളം, പ്രവീണ്‍, ബിനോയ്, രവി എന്നിവര്‍ ചേര്‍ന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രിയോടുകൂടി കോടതിയില്‍ ഹാജരാക്കും

Post a Comment

Previous Post Next Post