Trending

VarthaLink

ഒളിംപിക്സിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരിസ്: പാരീസ് ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി. അനുവദനീയമായതിലും 100 ഗ്രാം കൂടുതലാണെന്നാണ് റിപ്പോർട്ട്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ എത്തിയതിനു പിന്നാലെയാണീ അപ്രതീക്ഷ തിരിച്ചടി. നടപടിയിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. നടപടി പുന: പരിശോധിക്കണമെന്ന ഇന്ത്യ അവശ്യപ്പെട്ടുവെങ്കിലും അസോസിയേഷന്‍ ഇത് അംഗീകരിച്ചില്ല.

ഒളിംപിക്സ് നിയമപ്രകാരം വിനേഷ് ഫോഗട്ടിന് വെള്ളിമെഡലിന് പോലും അർഹതയുണ്ടാകില്ല. ഇതു പ്രകാരം മത്സരത്തിൽ ഇനി സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്‌നെലിസ് ഗുസ്മാനെ 5-0ന് വീഴ്ത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ കയറിയത്. ഗുസ്തിയിൽ ഇതാദ്യമായാണ് ഇന്ത്യൻ വനിതാതാരം ഫൈനലിൽ കയറുന്നത്. അമെരിക്കയുടെ സാറാ ആനിനെയാണ് ഫൈനലിൽ വിനേഷ് നേരിടാനിരുന്നത്.

Post a Comment

Previous Post Next Post