നരിക്കുനി: ഇലക്ട്രിക്ക് സ്ക്കൂട്ടർ വീട്ടിലെ പോർച്ചിൽ വച്ച് ചാർജ് ചെയ്യവേ തീ പിടിച്ച് ആളി കത്തി. നരിക്കുനി കിഴക്കോത്ത് കച്ചേരി മുക്കിൽ കരണ്ടാംകുഴിയിൽ സജീറിന്റെ സ്കൂട്ടറാണ് കത്തിയത്. വിവരമറിഞ്ഞ് നരിക്കുനി ഫയർസ്റ്റേഷനിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ എം.സി.മനോജിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ തീ അണച്ചു.
സീനിയർ ഫയർ ഓഫീസർ ബാലു മഹേന്ദ്ര, ഫയർ ഓഫീസർമാരായ കെ.കെ.അനൂപ്, യു.കെ. അബ്ദുറഹിമാൻ, ടി. നിഖിൽ, എ. സന്ദീപ്, ഒ.പി. മുഹമ്മദ് ഷാഫി, പി.സി. പ്രിയദർശൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവർ.