കട്ടിപ്പാറ: കട്ടിപ്പാറയിൽ സാമൂഹ്യവരുദ്ധരുടെ അയിഞ്ഞാട്ടം. കട്ടിപ്പാറ കോറിക്ക് സമീപം പ്രദേശവാസികൾക്കും നാട്ടുകാർക്കും ശല്യമാകും വിധം രാത്രിയിലും പകൽ സമയത്തുമുള്ള മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് കടയുടമയ്ക്ക് നേരെ സാമൂഹ്യവരുദ്ധരുടെ അക്രമം. കട്ടിപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും, കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് അംഗവുമായ സി കെ സി അസൈനാർ ഹാജിയെയാണ് അക്രമികൾ മർദ്ദിക്കുകയും കട അടിച്ചു തകർക്കുകയും ചെയ്തത്.
അക്രമത്തിൽ പ്രതിഷേധിച്ച് കട്ടിപ്പാറ ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പ്രകടനത്തിനും യോഗത്തിനും ലോഹിദാക്ഷൻ, ലത്തീഫ്, വി സി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.