കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബസിടിച്ച് വയോധിക മരിച്ചു. അരിക്കുളം കുന്നോത്ത് മുക്ക് നടുച്ചാലില്‍ മാധവി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ചായിരുന്നു ദാരുണമായ അപകടം.
കൊല്ലത്തുള്ള(കൊയിലാണ്ടി) മകള്‍ക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോവാൻ ബസ് സ്റ്റാന്റിലെത്തിയ മാധാവിയെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈന്‍ ബസ് ഇടിക്കുകയായിരുന്നു. പിന്നാലെ ബസിനിടിയിലേക്ക് വീണ മാധവിയുടെ ദേഹത്ത് ടയര്‍ കയറിയിറങ്ങി. ബസ് സ്റ്റാൻഡിലേക്ക് കയറ്റുന്നിടെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ മാധവിയെ ഉടന്‍ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍, മക്കള്‍: ഷീന, ഷാനി. മരുമകൻ: ശിവന്‍. സഹോദരങ്ങള്‍: പരേതരായ ചാത്തു, ആച്ച, ഗോപാലന്‍, കുഞ്ഞിക്കേളപ്പന്‍.