Trending

VarthaLink

ദുരന്ത ഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി; ശനിയാഴ്ച വയനാട്ടിലെത്തും


ന്യൂഡൽഹി: വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ചയാവും സന്ദർശനമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്റ്റർ മാർഗമായിരിക്കും മോദി വയനാട്ടിലെത്തുക.

സുരക്ഷയുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുമെന്നാണ് വിവരം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

Post a Comment

Previous Post Next Post