Trending

VarthaLink

‘പാലിയേറ്റീവ് കെയര്‍ നഴ്‌സിങ്' കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ നഴ്സിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നരമാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.
  
ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്/ എം.എസ്.സി നഴ്സിങ് ആണ് യോഗ്യത. നിലവില്‍ സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. 5000 രൂപയാണ് കോഴ്സ് ഫീസ്.

താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400084317, 8589995872.

Post a Comment

Previous Post Next Post