കൊടുവള്ളി: വയനാട് ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ കാണാതായവരിൽ കിഴക്കോത്ത് പന്നൂർ സ്വദേശിയായ മൂന്നുവയസ്സുകാരിയും. പന്നൂർ പാറയുള്ള കണ്ടിയിൽ അബ്ദുൽറഹൂഫിന്റെ മകൾ സൂഹി സഹകിനെക്കുറിച്ച് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. ദുരന്തമുണ്ടാണ്ടാവുന്നതിന്റെ തൊട്ടുതലേദിവസം ഉമ്മയുടെ മാതാപിതാക്കളായ വയനാട് തലപ്പുഴ സ്വദേശി യൂസുഫിനും ഫാത്തിമയ്ക്കുമൊപ്പം മാതൃസഹോദരി റുക്‌സാനയുടെ ചൂരൽമലയിലുള്ള വീട്ടിൽ വിരുന്നെത്തിയതായിരുന്നു സൂഹി സഹക്. ഈ വീട്ടിലുണ്ടായിരുന്ന 13 പേരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾമാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 10 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.