അത്തോളി: ബസ്സിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ യുവാവിൻ്റെ അതിക്രമം. യുവാവ് അത്തോളി പോലീസിന്റെ കസ്റ്റഡിയിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെതിരെ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 7.30 ഓടെ കുറ്റ്യാടി - കോഴിക്കോട് റൂട്ടിലോടുന്ന അജുവ ബസിലാണ് സംഭവം.
ബസ് ഉള്ളിയേരി സ്റ്റാൻ്റിൽ നിന്നും യാത്ര പുറപ്പെട്ടതു മുതൽ സീറ്റിലിരുന്ന യുവാവ് അതേ സീറ്റിലിരുന്ന വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്നാണ് പരാതി. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ബസ് നേരെ അത്തോളി പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുമെന്ന് അത്തോളി പോലീസ് പറഞ്ഞു.