കോഴിക്കോട്: അംഗോളയിൽ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുന് വേണ്ടി സാധ്യമായത് എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് ഉറപ്പ് നൽകി. അർജുനായുള്ള കാത്തിരിപ്പിൽ കുടുംബം കഴിയുമ്പോഴാണ് ആശ്വാസ വാക്കുകളുകമായി മുഖ്യമന്ത്രി പിണറായിവിജയൻ എത്തിയത്.
കോഴിക്കോട് കണ്ണാടിക്കലിലെ അർജ്ജുൻ്റെ വീട്ടിൽ എത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം അർജുൻ്റെ വീട്ടിൽ ചിലവിട്ടു. അർജൻ്റെ ബന്ധുക്കൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി മടങ്ങിയത്. തങ്ങളുടെ പരാതി മുഖ്യമന്തിയോട് പറഞ്ഞതായും എല്ലാ സഹായവും ഉറപ്പ് നൽകിയതായും അർജ്ജുൻ്റെ സഹോദരി പറഞ്ഞു.
അതേസമയം, കർണ്ണാടക സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഒരറിയിപ്പും ഇപ്പോഴും ലഭിക്കുന്നില്ല എന്നും സ്വമേധയ തിരച്ചിലിന് ഇറങ്ങാൻ സന്നദ്ധനായ ഈശ്വർ മാൽപെക്കെതിരെ കേസെടുക്കുമെന്ന് ഭിഷണി മുഴക്കുന്നതായും അർജൻ്റെ ബന്ധുക്കൾ പരാതിപ്പെടുന്നു.