ഉള്ളിയേരി: ഉള്ളിയേരിയിൽ ഇന്നലെ രാത്രിയിൽ നളന്ദ ആശുപത്രിയ്ക്ക് സമീപത്തെ ഹൈദറിൻ്റെ വീട്ടുമുറ്റത്ത് കടുവയെന്ന് തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സിസിടിവിൽ പതിഞ്ഞിരുന്നു. തുടർന്ന് വനം വകുപ്പും ആർ.ആർ.ടി പ്രവർത്തകരും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ കാല്പാടുകൾ പുലിയുടെതല്ലെന്നും കാട്ടുപൂച്ചയുടെതാണെന്നും വ്യക്തമായതായും ആരും പരിഭ്രാന്തരാവേണ്ടതില്ലെന്നും വനംകുപ്പ് അറിയിച്ചു.
ഞായറാഴ്ച വേളൂരിലും കൂമുള്ളിയിലും ഇത്തരത്തിലുള്ള ജീവിയെ കണ്ടതായി വീട്ടമ്മയും യുവാവും പറഞ്ഞിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിലൊന്നും അജ്ഞാത ജീവി വളത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചതായി കാണുന്നില്ല.
ലേഖകൻ: ഗോവിന്ദൻകുട്ടി.