കരിപ്പൂർ: കോഴിക്കോട് കരിപ്പൂര്‍ വിമാനത്തവാളത്തിലെ വാഹനപാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചു. ഇന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 7 സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂര്‍ 20 രൂപ എന്നത് 50 രൂപയാക്കി വര്‍ധിപ്പിച്ചു. 7 സീറ്റിനു മുകളിലുള്ള എസ് യു വി കാറുകള്‍ക്കും മിനി ബസുകള്‍ക്കും 20 രൂപയ്ക്ക് പകരം 80 രൂപയാണ് ഉയര്‍ത്തിയ നിരക്ക്.
അരമണിക്കൂര്‍ കഴിഞ്ഞാല്‍ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വര്‍ധിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയും അരമണിക്കൂര്‍ കഴിഞ്ഞാല്‍ 15 രൂപയുമാണ് ഫീസ് ഈടാക്കുക. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാതെ പുറത്തുകടക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ആറു മിനിറ്റ് സൗജന്യ സമയം 11 മിനിറ്റായും ഉയര്‍ത്തിയിട്ടുണ്ട്.