Trending

VarthaLink

സ്‌കൂളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കാമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോർട്ട്


തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാന്‍ ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. 12-ാം ക്ലാസ് കഴിയുന്ന വിദ്യാര്‍ത്ഥി ഭരണഘടനപ്രകാരം വോട്ടവകാശമുള്ള പൗരനാവുമെന്നതിനാല്‍ ജീവിക്കുന്ന സമൂഹത്തിലെ എല്ലാവിധ ചലനങ്ങളിലും പങ്കെടുക്കാനുള്ള പരിശീലനം കൂടിയാണ് വിദ്യാഭ്യാസമെന്നും സമിതി നിരീക്ഷിച്ചു.

റിപ്പോര്‍ട്ട് മന്ത്രിസഭ തത്ത്വത്തില്‍ അംഗീകരിച്ചതിനാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനാവും. അതിന് കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കി നല്‍കണം. സാമൂഹിക സംവാദവും വേണം. ഇതെല്ലാം നീതിന്യായ സംവിധാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധി പരാമര്‍ശിച്ച് ഖാദര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

2003-ലാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനുള്ള അനുമതി നിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. ലഹരി ഉപയോഗം, മദ്യാസക്തി എന്നിവ കൂടുന്നതും ജാതി-മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ കണ്ടുവരുന്നതിനാലുമാണ് സൃഷ്ടിപരമായ ആശയാടിസ്ഥാനത്തിലുള്ള സംഘം ചേരല്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം.

Post a Comment

Previous Post Next Post