കൂരാച്ചുണ്ട്: കരിയാത്തുംപാറ പാപ്പൻചാടി കുഴി വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങി മുങ്ങി മരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം.
തൂത്തുക്കുടി ഗവ.കോളേജ് മെഡിക്കൽ വിദ്യാർത്ഥികളായ ആറോളം വിദ്യാർത്ഥികൾ സഹപാഠിയായിരുന്ന കൂരാച്ചുണ്ടിലെ സുഹൃത്തിൻ്റെ വിട്ടിൽ വന്ന് അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് ഈ ദാരുണ സംഭവം. നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് പലപ്പോഴും വിദ്യാർത്ഥികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.