കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. കൊല്ലം യു.പി സ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇളംപച്ച നിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള ലുങ്കിയുമാണ് ധരിച്ചിരിക്കുന്നത്.
മംഗളുരു-തിരുവനന്തപുരം എക്സ്പ്രസാണ് ഇടിച്ചത്. കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.