അത്തോളി: പ്രവാസിയായ അത്തോളി സ്വദേശി സൗദിയിലെ ദമാമ്മിൽ ഹൃദയാഘാതം മൂലം മരിച്ചു. അത്തോളി കുന്നത്തറ സ്വദേശി അയൂബ് (34) ആണ് ഈ മാസം 4-ന് രാവിലെ ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ‘എജിസി കാർ ആക്സസറീസ്’ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തോടൊപ്പം ദമാമിൽ താമസിക്കുകയായിരുന്നു.
അനുജന്റെ വിവാഹത്തിന് കുടുംബം രണ്ടുദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അയ്യൂബും അടുത്താഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി മാനേജർ അലി പുറക്കാട്ടിരി അറിയിച്ചു.