Trending

VarthaLink

കൊല്ലത്ത് പൂജാരിയെ മുളകുപൊടി വിതറി ആക്രമിച്ചെന്ന് പരാതി


കൊല്ലം: പൂജാരിയെ മുളകുപൊടി ആക്രമിച്ചതായി പരാതി. അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയാണ് ആക്രമണത്തിനിരയായത്. കൊട്ടാരക്കര സദാനന്ദപുരത്താണ് സംഭവം. രാത്രി കണ്ണിൽ മുളകുപൊടി വിതറി ഒരാൾ മർദ്ദിച്ചെന്ന് സ്വാമി പറഞ്ഞു. മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട് സ്വാമിമാരുമായി തർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു.

രാത്രി 11 മണിയോടെ ഭഗവദ്ഗീത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ പുറത്തുനിന്ന് കതകില്‍ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടു. മെയിന്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു. മുറിയുടെ അകത്തുകയറിയ ഒരാള്‍ മുളകുപൊടി വിതറി ആക്രമണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നു ശരീരമാസകലം മര്‍ദ്ദിക്കുകയായിരുന്നു. ആശ്രമത്തില്‍ നിന്നു മാറിപ്പോയില്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി രാമാനന്ദഭാരതി പറഞ്ഞു.

ആശ്രമം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആക്രമണമെന്ന് പൂജാരി ആരോപിച്ചു. ബി.ജെ.പിക്കാരും ആര്‍.എസ്.എസ്സുകാരും മാത്രമേ ഇതു ചെയ്യൂ. ആശ്രമം കൈയേറി പിടിച്ചെടുക്കാന്‍ നോക്കുന്നത് ഇവരാണെന്നും രാമാനന്ദഭാരതി ആരോപിച്ചു.

Post a Comment

Previous Post Next Post