Trending

VarthaLink

അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണവും തിലഹോമവും സംഘടിപ്പിച്ചു


പുതുപ്പാടി: മലപുറം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണവും തിലഹോമവും നടത്തി. ചമൽ തോടിൻ്റെ ക്ഷേത്രകടവിൽ വെച്ച് നടന്ന ചടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കാളികളായി ബലിതർപ്പണത്തിന് ആചാര്യൻ വൈക്കം സജേഷ് നേതൃത്വം നൽകി. വാവു ദിവസത്തെ പ്രത്യേക വഴിപാടായ തിലഹോമത്തിനും മറ്റു പൂജകൾക്കും ക്ഷേത്രം മേൽശാന്തി പാക്കിത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി.

മുഴുവനാളുകൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണവും നൽകി. രാവിലെ 5 മണി മുതൽ 11 മണി വരെ ചടങ്ങ് നീണ്ടുനിന്നു. ആഗസ്ത് 4-ന് (ഞായറാഴ്ച) രാവിലെ 7 മണി മുതൽ 9 മണി വരെ മാത്രം ബലിതർപ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post